
മാണല്ലോ. പ്രത്യേകിച്ച് ഒരു മനുഷ്യായുസ്സില്‍ എന്തെല്ലാമെന്തെല്ലാം ഭയങ്ങളിലൂടെയാണ് ജീവിതം കടന്നുപോകുന്നത്. അവയില്‍ ഭൂരിപക്ഷം സന്ദര്‍ഭങ്ങളേയും ജീവിതത്തില്‍ നേരിട്ടുകൊï് ഓരോ മനുഷ്യരും ആ ഭയങ്ങളെ കീഴടക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെങ്കിലും അവയില്‍ ചിലത് മാത്രം നിലനില്‍ക്കും.സാങ്കല്പികവും അജ്ഞാതവുമായ പലതിനോടുമുള്ള ഭയമാണ് എക്കാലവും നിലനില്‍ക്കുന്നതും മനുഷ്യരെ വിടാതെ പിന്‍തുടരുന്നതും. അതേത് സമയത്തു വേണമെങ്കിലും മനുഷ്യമനസ്സുകളില്‍ തലപൊക്കാം. ആത്യന്തിക
മായി പറഞ്ഞാല്‍ മരണവും മരണാനന്തരവുമായ കാര്യ
ങ്ങളുമായി കെട്ടിപ്പിണഞ്ഞ് കിടക്കുന്നതാണ് ആ ഭയം. ഭാവനകള്‍ക്ക് അതിസാധ്യതയും സ്വാതന്ത്ര്യവുമുള്ള ഒന്നാണല്ലോ മരണാനന്തര ജീവിതം. അതുകൊïു തന്നെ ഓരോരുത്തരും അവരവരുടെ സങ്കല്പ ശക്തിക്കനുസരിച്ച് അതേപ്പറ്റി ചിന്തിച്ച് കൂട്ടാറുï്, എന്നു മാത്രമല്ല പ്രേത
ങ്ങളും ആത്മാക്കളുമൊക്കെയായി സാങ്കല്പികരൂപികള്‍ വിഹരിക്കുന്ന കഥകള്‍ കേള്‍ക്കാനും ഭയമനുഭവിക്കാനും ഒരു പരിധിവരെ താത്പര്യപ്പെടുന്നുമുï്.
വെറുതെ ഇരുട്ടിലേക്ക് നോക്കി പലതും സങ്കല്പിച്ച് കൂട്ടാനും രാത്രി മുറിക്കുള്ളില്‍ സുരക്ഷിതനായിരുന്നുകൊï് പുറത്തെ ശബ്ദങ്ങളിലോ അനക്കങ്ങളിലോ ശ്രദ്ധിച്ച് ഭയപ്പെടാനുമൊക്കെ ഒരു ലഹരിയെന്നപോലെ ഇഷ്ടപ്പെടു
ന്നവര്‍ എത്രയോ… ഭയപ്പെടുത്തുന്ന കഥകളും അനുഭവങ്ങളു
മൊക്കെ മനുഷ്യമനസ്സില്‍ പതിയുന്നതുപോലെ തന്നെ അത്തരം കഥകള്‍ ഒരു പ്രദേശത്തിന് നല്‍കുന്ന നിഗൂഢമായ സൗന്ദര്യമാണ് മറ്റൊന്ന്. വെറുതേ ഒരു വനപ്രദേശത്തേക്കോ കാട് മൂടിയ പറമ്പിലേക്കോ നോക്കി നില്‍ക്കു
മ്പോള്‍ ഏതെങ്കിലുമൊരാള്‍ ഒരു ഭീതിദമായ കഥയോ അനുഭവമോ പങ്കുവച്ചുകൊï് ആ പ്രദേശത്തെ അതില്‍ കൂട്ടികെട്ടിയാല്‍ അതുവരെയുള്ള കാഴ്ചയില്‍ നിന്ന് വ്യത്യ
സ്തമായി ആ സ്ഥലത്തിന് ഒരു നിഗൂഢമായ സൗന്ദര്യമനുഭവപ്പെടുന്നതായി തോന്നും. അതുവരെയുള്ള കാഴ്ചയില്‍ അനുഭവപ്പെടാതിരുന്നതും ഭയത്തിന് മാത്രം സൃഷ്ടി
ക്കാന്‍ കഴിയുന്നതുമായ ദുരൂഹമായ സൗന്ദര്യം ആ സൗന്ദര്യവും മനുഷ്യര്‍ക്കിഷ്ടമാണ്.
യു.പി സ്‌കൂള്‍ കാലം മുതല്‍ തന്നെ പ്രേതകഥകള്‍ കേള്‍ക്കാനും വായിക്കാനുമൊക്കെ എനിക്കിഷ്ടമാണ്. വായനയുടെ ആരംഭകാലമായിരുന്നു അത്. പക്ഷേ സ്‌കൂള്‍ ലൈബ്രറിയില്‍ അത്തരം കഥകളൊന്നും തന്നെ ഉïായിരുന്നില്ല. അക്കാലത്ത് ക്ലാസ്സിലെ ഫ്രീ പിരീഡുകളില്‍ എന്റെ സഹപാഠിയായ ഒരു ക്രിസ്ത്യന്‍ സുഹൃത്ത് പറ
ഞ്ഞിരുന്ന സെമിത്തേരി കഥകള്‍ കേട്ടാണ് പ്രേതകഥകളുടെ രസമനുഭവിച്ച് തുടങ്ങിയത്. ക്രിസ്ത്യന്‍ സുഹൃത്ത് എന്നെടുത്ത് പറയാന്‍ കാരണം ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള ഹൊറര്‍ കഥകളോടാണ് എനിക്ക് കൂടുതലും ഇഷ്ടം തോന്നിയിട്ടുള്ളത്. സ്ഥിരമായി ആ സുഹൃത്ത് പറയാറുള്ള സെമിത്തേരി പരിസരത്തെ ഭയപ്പെടുത്തുന്ന രാത്രികാല സംഭവങ്ങള്‍ കേട്ടിരിക്കാന്‍ വല്ലാത്തൊരിഷ്ടമായിരുന്നു. അവന്റെ നുണക്കഥകളില്‍ നിന്ന് കിട്ടിയ രസം ഞാന്‍ പിന്നീട് ഒരു ഹൊറര്‍ കഥകളിലും അനുഭവിച്ചിട്ടില്ല. എനിക്ക് പരിചിതമല്ലാത്ത
പശ്ചാത്തലത്തിലെ അത്തരം ചെറിയ സംഭവങ്ങളും കഥകളുമൊക്കെ കേട്ട് ഞാനതിനെ മനസ്സിലിട്ട് കൂടുതല്‍ പൊലിപ്പിക്കാനും സങ്കല്പിക്കാനും തുടങ്ങും. രാത്രി കാലങ്ങളില്‍ അതൊക്കെ ഒരു കഥ പോലെ ചിന്തിച്ചുകൊï് പുതപ്പിനടിയില്‍ ഭയപ്പെട്ട് കിടന്നുറങ്ങാന്‍ വല്ലാത്തൊരു സുഖമായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഹൊറര്‍ സിനിമകള്‍ക്കോ നോവലുകള്‍ക്കോ അടിമപ്പെടുന്ന രീതിയില്‍ അവ തേടിപ്പിടിച്ച് കാണുകയോ വായിക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഇഷ്ടമൊന്നുമൊരിക്കലുമുïായിട്ടില്ല. അത്തരം പുസ്തകങ്ങള്‍ കിട്ടിയാല്‍ ഒരിക്കലും ഒഴിവാക്കാറില്ല. എത്രയും വേഗം വായിച്ചു തീര്‍ക്കും. എനിക്ക് ഇഷ്ടമുള്ള പ്രേതകഥകളും സിനിമകളുമൊക്കെ ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ളവയാണെന്ന് പറഞ്ഞല്ലോ. അത്രയും ശക്തമായും ദുരൂഹമായും പ്രേതകഥകള്‍
പറയാവുന്ന പശ്ചാത്തലം മറ്റൊന്നില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊï് തന്നെയാണ് വളരെ നാളുകളായി ആഗ്രഹിച്ച് ഹൊററിലെ എന്റെ പൊതുവായ ഇഷ്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തി എനിക്ക് വായിക്കാനിഷ്ടപ്പെട്ട ഒരു ഹൊറര്‍ നോവല്‍ എഴുതാന്‍ ശ്രമിച്ചത്. ഒരു സൃഷ്ടി എഴുത്തുകാരന് പൂര്‍ണ്ണ തൃപ്തി നല്‍കുന്നതോ കുറ്റമറ്റതോ ഒന്നുമായിരിക്കില്ലായെങ്കിലും അവനവനെയെങ്കിലും ഏറക്കുറെ തൃപ്തിപ്പെടുത്തുന്ന ഒരു സൃഷ്ടിയാണല്ലോ ആദ്യമുïാകേïത്. ഈ നോവല്‍ വായിക്കു
ന്നവര്‍ക്കും ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. എന്റെപരിമിതികളെക്കുറിച്ച് ബോധ്യമുള്ളതുകൊï് മറ്റ് അവകാശവാദങ്ങളൊന്നുമില്ല.
എഴുത്തിനെ പ്രോത്സാഹിപ്പിച്ചവരുടേയും ആത്മവിശ്വാസം പകര്‍ന്ന് നല്‍കിയവരുടേയും നീï നിര തന്നെയുï്. പക്ഷേ എല്ലാവരുടെയും പേരുകള്‍ ഇവിടെ രേഖപ്പെടുത്താന്‍ നിര്‍വ്വാഹമില്ല. എന്നിരുന്നാലും ചിലരെ
യെങ്കിലും പേരെടുത്ത് നന്ദി പറയാതെ വയ്യ. എഴുത്തിലുപരി എന്റെ ഏതൊരുദ്യമത്തിനും പ്രോത്സാഹനവുമായി ഒപ്പമുള്ള, ഈ പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്ത് തന്ന മുരളിച്ചേട്ടന്‍ (ജി.സി.കെ. പോറ്റി). എന്റെ എല്ലാ രചനകളും എഴുതിയ എനിക്ക് പോലും വായിക്കാന്‍ തോന്നാത്ത കൈയ്യക്ഷരത്തില്‍ തന്നെ ഒരു വിമുഖതയും കാണിക്കാതെ ആദ്യ വായനയ്ക്ക് പരിഗണിക്കുകയും ആത്മവിശ്വാസം പകര്‍ന്ന് നല്‍കുകയും ചെയ്യുന്ന അമ്പിളി ചേച്ചി (അമ്പിളി ഗോപന്‍). എഴുത്തിന് എല്ലായ്‌പ്പോഴും ഗൗരവമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ പങ്കുവയ്ക്കാറുള്ള ഗോപന്‍ ചേട്ടന്‍ (ജി.സി.എന്‍. പോറ്റി) എന്നും സ്‌നേഹവും പ്രോത്സാഹനവുമായി കൂടെയുള്ള ഗുരുനാഥന്‍ ക്ലാപ്പന ഷണ്‍മുഖന്‍ സാര്‍, എന്തിനും
ഏതിനും പിന്തുണയുമായി ഊര്‍ജ്ജം പകരുന്ന അജിത്തേട്ടന്‍ (അജിത്ത് കുമാര്‍). എഴുത്തിന്റെ ലോകത്ത് നിന്ന് പ്രോല്‍സാഹനവുമായെത്തി വളരെ ചുരുങ്ങിയ കാലം കൊï് ഒരു ജ്യേഷ്ഠസുഹൃത്തായി മാറിയ രതീഷേട്ടന്‍ (രതീഷ് ബാബു.എസ്), ശ്യാം കൃഷ്ണന്‍, രാജീവ് ഊക്കോട്, നിതിന്‍ പുത്തന്‍പുരയില്‍, വി.അപ്പുക്കുട്ടന്‍ നായര്‍ കല്ലിങ്കല്‍തൊടി… തുടങ്ങി എല്ലാവരോടും ഈ അവസരത്തില്‍ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഏറ്റെടുത്ത ഗ്രീന്‍ ബുക്‌സിന് പ്രത്യേകം നന്ദി പറയുന്നു. പുസ്തകം വായിക്കാന്‍ തുടങ്ങുന്ന ഓരോ വായനക്കാരനോടും നന്ദി പറയുന്നു. കറുത്തച്ചന്‍ എന്ന നോവല്‍ സ്വീകരിക്കണോ തിരസ്‌കരിക്കണോ എന്ന് തീരുമാനിക്കേïത് ഇനി നിങ്ങള്‍ വായനക്കാരാണ്.
ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച കറുത്തച്ചന്‍