Thursday, May 30, 2024

അധഃസ്ഥിതരുടെ പടയാളി

അയ്യന്‍കാളി
(28 ഓഗസ്റ്റ് 1863 – 18 ജൂണ്‍ 1941)

Ayyankali - Wikipediaകേരളത്തിലെ അയിത്തോച്ചാടന സമരപരമ്പരകളുടെ അഗ്രഗാമിയാണ് അയ്യന്‍കാളി. നൂറ്റാണ്ടുകളോളം അടിമകളെപ്പോലെ ജീവിച്ചിരുന്ന ഒരു ജനവിഭാഗത്തെ ജീവിതത്തിന്റെ മുഖ്യധാരയിലേയ്ക്കു കൊണ്ടു വരികയെന്ന ശ്രമകരമായ ദൗത്യമാണ് അയ്യന്‍കാളി വിജയകരമായി പൂര്‍ത്തീകരിച്ചത്. സംഘബോധത്തിലധിഷ്ഠിതമായിരുന്നു അയ്യന്‍കാളിയുടെ സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍. സാധുജന പരിപാലന സംഘം മാത്രമല്ല, ചുറുചുറുക്കുള്ള ചെറുപ്പക്കാരെ സംഘടിപ്പിച്ച് അയ്യന്‍കാളിപ്പടയും അദ്ദേഹം രൂപീകരിച്ചു. വരേണ്യവര്‍ഗ്ഗത്തില്‍ നിന്നു തലമുറകളായി നേരിട്ടു കൊണ്ടിരുന്ന മാനസികവും ശാരീരികവുമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പോരടിക്കാന്‍ സ്വസമുദായത്തെ സജ്ജരാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.
സവര്‍ണ്ണസമുദായം കയ്യടക്കി വെച്ചിരുന്ന പൊതു ഇടങ്ങളിലേയ്ക്ക് അയ്യന്‍കാളി നടത്തിയ ഉജ്ജ്വലമായ മുന്നേറ്റങ്ങള്‍ ഇന്‍ഡ്യന്‍ ചരിത്രത്തിലെ ദളിത് പോരാട്ടങ്ങളുടെ ഉശിരുള്ള ഒരു കാലഘട്ടത്തിന്റെ രേഖകളാണ്. ചരിത്രമെഴുത്തുകാര്‍ ബോധപൂര്‍വ്വം വിസ്മരിച്ചിട്ടും അയ്യന്‍കാളി കീഴാളരുടെ സംഘടിത സമരങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേറ്റു. തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കുമെതിരെ മാത്രമായിരുന്നില്ല അയ്യന്‍കാളിയുടെ പോരാട്ടങ്ങള്‍. ദളിതരുടെ വിദ്യാഭ്യാസത്തിനു വേണ്ടിയും തൊഴിലാളികള്‍ക്കു മാന്യമായ കൂലി ലഭിക്കുന്നതിനു വേണ്ടിയും അദ്ദേഹം സമരം ചെയ്തു. സവര്‍ണ്ണസമുദായത്തെ ഞെട്ടിച്ചുകൊണ്ട് അയ്യന്‍കാളി നടത്തിയ വില്ലുവണ്ടിയാത്രയും കല്ലുമാല സമരവും ദളിതരുടെ വിമോചന പ്രഖ്യാപനങ്ങളായി.
Learning from Mahatma Ayyankali: Defiance of Brahmanical Rules and  Organising the Unorganised – The Standpoint“അന്ന് വില്ലുവണ്ടി അഭിജാതരുടെ വാഹനമായിരുന്നു. മാടമ്പികളുടെ ആഭിജാത്യനാട്യത്തെ ഒരു പുലയയുവാവ് ചട്ടമ്പിത്തരം കൊണ്ടു കുടഞ്ഞെറിഞ്ഞു കളഞ്ഞു. വെള്ളത്തലേക്കെട്ട് പുലയനുമാകാം എന്നു ലോകത്തെ കാണിച്ചു കൊടുത്തു. പൊതുവഴി തന്റെ ജനത്തിനും കൂടിയുള്ളതാണെന്ന് ഭംഗ്യന്തരേണ പൊതുസമൂഹത്തെ ധരിപ്പിക്കുകയായിരുന്നു, അയ്യന്‍കാളി. വഴിയില്‍ പല ദിക്കിലും അയ്യന്‍കാളിയുടെ വില്ലുവണ്ടിയാത്ര തടസ്സപ്പെടുത്താന്‍ മാടമ്പികളും കവലച്ചട്ടമ്പികളും സവര്‍ണ്ണഗുണ്ടകളും വൃഥാശ്രമം നടത്തി. നിര്‍ഭയനായി, അക്ഷോഭ്യനായി നേതാവ് ചാട്ടവാറു ചുഴറ്റി കാളകളെ പായിച്ചു. ചിലയിടങ്ങളില്‍ വച്ച് കായികമായ ആക്രമണ ശ്രമങ്ങളുണ്ടായി. ഫലിച്ചില്ല. വഴിയോരങ്ങളിലും കവലകളിലും നിന്ന് ചോദ്യശരങ്ങളുണ്ടായി. ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികളും അദ്ദേഹം അവര്‍ക്കു നല്‍കി. ഭീഷണി ശക്തമായ ഇടങ്ങളില്‍ വച്ച് അയ്യന്‍കാളി ഇടുപ്പില്‍ തിരുകിയ കഠാര വലിച്ചൂരി. കല്ലു വീണ ജലാശയത്തിലെ ഓളങ്ങള്‍ പോലെ ഭീഷണിക്കാര്‍ ചുറ്റിലും നിന്ന് അകന്നു മാറി. ആ യാഗാശ്വം യാത്ര തുടര്‍ന്നു. അപരാഹ്നമായപ്പോള്‍, ദിഗ്വിജയം കഴിഞ്ഞ്, വിജയശ്രീലാളിതരായി അയ്യന്‍കാളിയും കൂട്ടരും വെങ്ങാനൂരില്‍ തിരിച്ചെത്തി.”
(കരിവേലി ബാബുക്കുട്ടന്‍ രചിച്ച അയ്യന്‍കാളി: അധഃസ്ഥിതരുടെ പടയാളി എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍ നിന്ന്.)
ഇന്‍ഡ്യയുടെ പല ഭാഗങ്ങളിലും ജാതിയുടെയും മതത്തതത്തിന്റെയും പേരിലുള്ള വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും തുടരുന്ന ഈ കെട്ട കാലത്ത് അയ്യന്‍കാളിയുടെ സമരോജ്ജ്വലമായ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് പ്രസക്തിയേറുന്നു.

ലിങ്കില്‍ ക്ലിക് ചെയ്യുക
അയ്യന്‍ കാളി: അധഃസ്ഥിതരുടെ പടയാളി (കരിവേലി ബാബുക്കുട്ടന്‍)
https://greenbooksindia.com/autobiography/ayyankali-adhasthidharute-patayali-kariveli-babukkuttan

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles