Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the loginizer domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6121

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the wordpress-seo domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6121

Deprecated: Required parameter $atts follows optional parameter $output in /home/u922960642/domains/greenbookslive.com/public_html/wp-content/plugins/td-composer/legacy/common/wp_booster/td_wp_booster_functions.php on line 1751

Deprecated: Required parameter $args follows optional parameter $depth in /home/u922960642/domains/greenbookslive.com/public_html/wp-content/plugins/td-cloud-library/includes/tdb_menu.php on line 251

Deprecated: Required parameter $output follows optional parameter $depth in /home/u922960642/domains/greenbookslive.com/public_html/wp-content/plugins/td-cloud-library/includes/tdb_menu.php on line 251

Deprecated: Required parameter $channel_that_passed follows optional parameter $caller_id in /home/u922960642/domains/greenbookslive.com/public_html/wp-content/themes/Newspaper/includes/wp-booster/tagdiv-remote-http.php on line 124

Deprecated: Required parameter $channel follows optional parameter $caller_id in /home/u922960642/domains/greenbookslive.com/public_html/wp-content/themes/Newspaper/includes/wp-booster/tagdiv-remote-http.php on line 146
ആശംസിക്കുന്നു, വായനയുടെ വസന്തകാലം - Green Books India
Thursday, July 3, 2025

ആശംസിക്കുന്നു, വായനയുടെ വസന്തകാലം

One glance at a book and you hear the voice of another person, perhaps someone dead for 1,000 years. To read is to voyage through time.
Carl Sagan

കാലത്തിൻ്റെ മഹാസമൂദ്രത്തിലൂടെയുള്ള ഒരു വലിയ കപ്പല്‍യാത്രയാണ് വായന എന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞൻ കാള്‍ സാഗന്‍ പറഞ്ഞു.
വായിച്ചാല്‍ വിളയും, ഇല്ലെങ്കില്‍ വിളയും

എന്ന് നമ്മുടെ കുഞ്ഞുണ്ണി മാഷും പറഞ്ഞിട്ടുണ്ട്.

വാരിധിതന്നില്‍ തിരമാലകളെന്നപോലെ
ഭാരതീ! പദാവലി തോന്നേണം കാലേ കാലേ

എന്ന് വാക്കുകളുടെ പാലാഴിയെ സ്തുതിച്ച് എഴുത്തച്ഛനും എഴുതി.
പട്ടിണിയായ മനുഷ്യന് പുസ്തകം ഒരായുധമാണെന്ന് ബെര്‍ടോള്‍ട് ബ്രെഹ്ത് പറഞ്ഞത് അജ്ഞാനത്തെ മാത്രമല്ല, ദാരിദ്ര്യത്തെപ്പോലും കീഴടക്കാന്‍ അറിവിനു കഴിയുമെന്ന അര്‍ത്ഥത്തിലാണ്. പുസ്തകം മരിക്കുന്നു എന്ന് ആവലാതിപ്പെട്ടവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് കടലാസുതാളുകളില്‍ നിന്ന് ആധുനിക പാരായണോപാധികളിലൂടെ വായന വളരുകയാണ്. മനുഷ്യൻ്റെ കണ്ടുപിടുത്തങ്ങളില്‍ ഏറ്റവും മഹത്തരമായത് അക്ഷരവും ലിപിയുമാണെന്ന സത്യത്തിന് അടിവരയിടുന്നു, വായനയുടെ വളര്‍ച്ച.
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനദിനമായി ആചരിക്കാന്‍ തീരുമാനിച്ചത് 1996 ലാണ്. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ചക്കാലം സംസ്ഥാനത്ത് വായനവാരമായും ആചരിക്കുന്നു. ഗ്രന്ഥശാലകളില്ലാത്ത ഒരു ഗ്രാമം പോലും കേരളത്തിലുണ്ടാകരുതെന്ന ദൃഢനിശ്ചയത്തോടെ വായനയെ വളര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ ക്രാന്തദര്‍ശിയായിരുന്നു പി എന്‍ പണിക്കര്‍. ഇന്നത്തെപ്പോലെ പുസ്തകങ്ങള്‍ സമൃദ്ധമല്ലാതിരുന്ന ഒരു കാലത്താണ് പണിക്കര്‍ തൻ്റെ വിശിഷ്ടമായ ദൗത്യവുമായി കേരളമെങ്ങും സഞ്ചരിച്ച് വലിയൊരു വായനാസമൂഹത്തെ സൃഷ്ടിച്ചത്.
വായനയ്ക്കു വേണ്ടി ഒരു ദിവസമോ ഒരാഴ്ചയോ മാത്രമല്ല, ജീവിതകാലം മുഴുവന്‍ മാറ്റിവച്ച വിജ്ഞാനദാഹികള്‍ ജീവിച്ചിരുന്ന, ഇപ്പോഴും ജീവിക്കുന്ന നമ്മുടെ നാട്ടിലെ പുതുതലമുറയ്ക്ക് അറിവിൻ്റെ നവവസന്തങ്ങള്‍ നിത്യവും ആസ്വദിക്കാന്‍ കഴിയട്ടെ എന്ന് ഗ്രീന്‍ ബുക്‌സ് ആശംസിക്കുന്നു.

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles