Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the loginizer domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the wordpress-seo domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114
പിതാക്കൾക്ക് ഒരു ദിവസം - Green Books India
Friday, March 14, 2025

പിതാക്കൾക്ക് ഒരു ദിവസം

ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണ് ഇന്‍ഡ്യയില്‍ പിതാക്കളുടെ ദിനമായി കൊണ്ടാടുന്നത്. കുടുംബവ്യവസ്ഥയില്‍ പിതാക്കള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ചും പിതാവിൻ്റെ കരുതലിനെക്കുറിച്ചുമൊക്കെ എല്ലാവരും ചര്‍ച്ച ചെയ്യുന്ന ദിവസം. അമ്മയുടെ അസാന്നിദ്ധ്യത്തിലും മക്കളെ വളര്‍ത്തി വലുതാക്കിയ പിതാക്കളുണ്ട്. അമ്മയെക്കാളേറെ മക്കള്‍ക്കു പ്രിയങ്കരന്‍മാരായിത്തീര്‍ന്ന പിതാക്കളുമുണ്ട്. പത്തുമാസം മക്കളെ ചുമന്നു പ്രസവിക്കുകയും മുലയൂട്ടി വളര്‍ത്തുകയും ചെയ്യുന്ന അമ്മയേയും അതേയളവില്‍ സ്‌നേഹം ചൊരിയുന്ന അച്ഛനെയും താരതമ്യം ചെയ്യാനാകില്ല. എങ്കിലും അമ്മമാരുടെയും അച്ഛന്‍മാരുടെയും ലോകം എവിടേയോ വ്യത്യസ്തമാകുന്നുണ്ട്. പിതൃത്വവും മാതൃത്വവും ഒരുപോലെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ ദിവസത്തില്‍ എല്ലാ പിതാക്കള്‍ക്കും നന്മകള്‍ നേരുന്നു.

Oru vadakkan gadhaഅച്ഛൻ മറഞ്ഞുപോയ വടക്കൻ വീഥിയിലേക്ക് അദ്ദേഹത്തിൻ്റെ സഞ്ചാരപഥങ്ങൾ തേടി മകൻ ഗ്രാമത്തിൽ നിന്ന് യാത്രയാകുന്നു. മുഖച്ഛായയിൽ അച്ഛനെപ്പോലെ മകൻ, അച്ഛൻ്റെ സുഹൃത്തുക്കൾ മകനെ തെറ്റിദ്ധരിക്കുന്നു. അച്ഛനിൽനിന്നു ലഭിച്ച സവിശേഷരീതിയിലുള്ള കാതണിയുടെ നിഗൂഢാത്മകത ഒരു വടക്കൻഗാഥയെ അനന്യമായ ഒരു സൃഷ്ടിയാക്കി മാറ്റുന്നു

അച്ഛനും അമ്മയും. യുവത്വത്തിൻ്റെ രണ്ട് തിളങ്ങുന്ന നക്ഷത്രങ്ങൾ. ബൾഗേറിയയിൽ നിന്ന് ടർക്കിയിലേയ്ക്ക് ഒളിച്ചോടിയെത്തിയവർ. റെയിൽവേ സ്റ്റേഷൻ പരിസരത്ത്  ഒഴിഞ്ഞ ഒരു വാഗണിൽ അവരുടെ പ്രണയജീവിതം. മകൻ അക്കഥ എഴുതുകയാണ്. തൻ്റെ അമ്മ മുനീറെയുമായി അച്ഛൻ അലിബേ ഒളിച്ചോടിയതുപോലെ, പ്രിയകാമുകി ഫേരിദെയുമായി തനിക്കും ഒരു നീണ്ട കഥയുണ്ടാകുമോ?ഒരു മൗത് ഓർഗൻ്റെ മധുരഗീതം പോലെ  ആത്മാവിഷ്കാര പ്രധാനമായ നോവലാണ് അച്ഛനുള്ള കത്തുകൾ.

Nashtapaithrukangalയുഗോസ്ലാവ്യ എന്ന സോഷ്യലിസ്റ്റ് രാജ്യം സോവിയറ്റ് യൂണിയനെപ്പോലെ ഒരുനാൾ രാഷ്ട്രീയഭൂപടത്തിൽ നിന്ന് ഇല്ലാതായി. ദേശീയ സ്വഭാവം നഷ്ടപ്പെട്ട് വിവിധ വംശീയജനതകളുടെ പ്രവിശ്യകളായി രാജ്യം വിഭജിക്കപ്പെട്ടു. വംശീയ അസ്തിത്വം നഷ്ട്ടപ്പെട്ട് അഭയാർഥികളായി അനിശ്ചിതത്വത്തിൻ്റെ പുറമ്പോക്കിലേയ്ക്ക് ചവിട്ടിത്തെറിപ്പിക്കപ്പെട്ട ജനറൽ നെടെൽകോയുടെ കുടുംബകഥ. യുദ്ധമുഖത്ത് അപ്രത്യക്ഷനായ അച്ഛനെ തേടിയുള്ള മകൻ്റെ സാഹസികമായ സഞ്ചാരകഥ കൂടിയാണ് നഷ്ടപൈതൃകങ്ങൾ.

ഒരു വടക്കൻഗാഥ  (ബുറാൻ സോന്മെസ്)
https://greenbooksindia.com/Modern/oru-vadakkan-gadha-burhan-sonmez

അച്ഛനുള്ള കത്തുകൾ
(മുസ്തഫ കുത്ലു)
https://greenbooksindia.com/Modern/achanulla-kathukal-mustafa-kutlu

നഷ്ടപൈതൃകങ്ങൾ
(ഗൊറാൻ വൊജ്നോവിക്)
https://greenbooksindia.com/novels/nashtapaithrukangal-goran-vojnovic

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles