Wednesday, May 29, 2024

ഡോ. കെ ജി പൗലോസിന് ജന്മദിനാശംസകള്‍

പ്രശസ്ത സംസ്‌കൃത പണ്ഡിതനും അദ്ധ്യാപകനുമായ ഡോക്റ്റര്‍ കെ ജി പൗലോസിന്റെ എഴുപത്തിയഞ്ചാം ജന്മദിനമാണിന്ന്. ക്ലാസ്സിക് കലകളില്‍ അഗാധജ്ഞാനമുള്ള ഡോക്റ്റര്‍ പൗലോസ് കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വ്വകലാശാലയുടെ ആദ്യ റജിസ്റ്റ്രാര്‍ ആയും
കേരളകാലാമണ്ഡലം കല്പിത സര്‍വ്വകാലാശാലയുടെ പ്രഥമ വൈസ് ചാന്‍സിലറായും പ്രവര്‍ത്തിച്ചു. സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ പുത്തങ്കാവില്‍ 1946 ല്‍ ജനിച്ച കെ ജി പൗലോസ് പട്ടാമ്പി നീലകണ്ഠശര്‍മ്മ സംസ്‌കൃത കോളജിലാണ് അധ്യാപക ജീവിതം തുടങ്ങിയത്. തൃപ്പൂണിത്തുറ സംസ്‌കത കോളജ് പ്രിന്‍സിപ്പലായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച കെ ജി പൗലോസിന്റെ കൃതികള്‍
ഭാവശില്പം: രംഗവേദിയെക്കുറിച്ചുള്ള പഠനങ്ങള്‍
Bhavasilpamനാടകത്തെ സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടിയുള്ള ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഭരതനില്‍ തുടങ്ങി ഭാസ കാളിദാസന്‍മാരിലൂടെ വളര്‍ന്ന ഭാരതീയ രംഗവേദി അമ്മക്കാവുകളിലെ മുടിയേറ്റങ്ങളുമായി കലര്‍ന്ന്, സംഗീതനാടകങ്ങളും ചുവന്ന നാടകങ്ങളും കണ്ട് സി ജെ യിലൂടെയും സി എന്നിലൂടെയും കാവാലത്തിലും മറ്റനേകം നടനാടകസംഘങ്ങളിലും എത്തിനില്‍ക്കുന്നതിന്റെ രൂപരേഖയാണ് ഈ കൃതി.
കൂടിയാട്ടം: അഭിനയത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയും
Kutiyattamസംസ്‌കൃത നാടകാഭിനയത്തിന്റെ ഭാരതമൊട്ടാകെ നിലനിന്ന മാര്‍ഗി പാരമ്പര്യം ദേശിയോട് ഇടകലര്‍ന്നാണ് കേരളത്തില്‍ കൂടിയാട്ടം ഒരു സ്വതന്ത്രകലയായി ഉരുത്തിരിഞ്ഞത്. അഭിനയവൈദഗ്ദ്ധ്യം തെളിയിച്ച ‘ചാക്കൈയന്‍’ എന്നൊരു വിഭാഗം പഴയ തമിഴകത്തുണ്ടായിരുന്നു. നൃത്യവും നേത്രാഭിനയവും അവരുടെ അഭിനയത്തിന്റെ സവിശേഷതയായിരുന്നു. മലയാണ്മയുടെ ഈ മിഴിയും പിന്നെ മൊഴിയും കിട്ടിയപ്പോഴാണ് സംസ്‌കൃതനാടകാഭിനയം കൂടിയാട്ടമായി മാറിയത്. കൂടിയാട്ടത്തിന്റെ ഉല്പത്തിവികാസപരിണതികളെ ശാസ്ത്രീയമായി അന്വേഷിക്കുന്ന പഠനഗ്രന്ഥമാണിത്.
ദൂരക്കാഴ്ചകള്‍
Doorakazhchakalചരിത്രവും ഐതിഹ്യവും സാഹിത്യവും സംഗീതവുമെല്ലാം ഇടകലര്‍ന്നു നില്‍ക്കുന്ന അത്യപൂര്‍വമായ ഒരു യാത്രാഗ്രന്ഥം. ആല്‍ബര്‍ട്ട് കാമുവും സിസിഫസും നാറാണത്തുഭ്രാന്തനും നോത്ര്ദാം പള്ളിയും മൊണാലിസയുടെ പുഞ്ചിരിയും പാരീസിലെ മ്യൂസിയവുമെല്ലാം നമ്മുക്കു മുന്നില്‍ അറിവും ആത്മാവുമായി പ്രത്യക്ഷപ്പെടുന്നു.
വായനയുടെ വഴികള്‍
Vayanayude Vazhikalവിഷയവൈവിധ്യംകൊണ്ട് സമ്പന്നമായ പ്രൗഢലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്. വൈദികം, സംസ്‌കൃതം, ആചാര്യന്മാര്‍, പ്രകീര്‍ണ്ണം എന്നീ നാലു ഭാഗങ്ങളിലായി മഹത്തരമായ ഭാവിയിലേക്കും വേദത്തിന്റെ വെളിച്ചത്തിലേക്കും അറിവിന്റെ വായ്‌മൊഴി വഴക്കങ്ങളിലേക്കും എഴുത്ത് ചെന്നെത്തുന്നു. കഠോപനിഷത്തും വിവേകാനന്ദനും ചരിത്രബോധവും ഔദ്യോഗികജീവിതവും അടങ്ങുന്ന പഠനഗ്രന്ഥം.

ലിങ്കില്‍ ക്ലിക് ചെയ്യുക
ഭാവശില്പം: രംഗവേദിയെക്കുറിച്ചുള്ള പഠനങ്ങള്‍ (ഡോ. കെ ജി പൗലോസ്)
https://greenbooksindia.com/dr-k-g-paulose/bhavasilpam-paulose
കൂടിയാട്ടം: അഭിനയത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയും (ഡോ. കെ ജി പൗലോസ്)
https://greenbooksindia.com/dr-k-g-paulose/kutiyattam-paulose
ദൂരക്കാഴ്ചകള്‍ (ഡോ. കെ ജി പൗലോസ്)
https://greenbooksindia.com/dr-k-g-paulose/doorakazhchakal-paulose
വായനയുടെ വഴികള്‍ (ഡോ. കെ ജി പൗലോസ്)
https://greenbooksindia.com/dr-k-g-paulose/vayanayude-vazhikal-paulose

 

 

 

 

 

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles