Saturday, July 27, 2024

ഉറൂബ്: എന്നും പ്രസക്തനായ കഥാകാരന്‍

ഉറൂബ്
(15 ഓഗസ്റ്റ് 1915 – 10 ജൂലൈ 2021)

എന്തെങ്കിലുമൊന്നു വിശ്വസിക്കാനില്ലെങ്കില്‍ മനുഷ്യരൊക്കെ മരിച്ചുപോകും. ഒന്നു തല നിവര്‍ത്തി നോക്കൂ. വിശ്വസിക്കാവുന്ന പലതും ഈ ലോകത്തുണ്ട്.
-ഉറൂബ് (സുന്ദരികളും സുന്ദരന്‍മാരും)

Uroob - Profile, Biography and Life History | Veethiമാനുഷികബന്ധങ്ങളെ മനസ്സില്‍ത്തൊടും വിധം വാക്കുകളില്‍ പകര്‍ത്തിയ ഉറൂബിന്റെ നാല്‍പത്തിരണ്ടാം ചരമവാര്‍ഷികമാണിന്ന്. മലയാള സാഹിത്യത്തിലെ നവയുഗശില്പികളിലൊരാളായ ഉറൂബിന്റെ സാഹിത്യ സൃഷ്ടികള്‍ ഒട്ടും പുതുമയും പ്രസക്തിയും ചോരാതെ ഇപ്പോഴും വായനക്കാര്‍ക്കു പ്രിയങ്കരങ്ങളായിത്തുടരുന്നു. നിത്യയൗവനമുള്ള എഴുത്താണ് ഉറൂബിന്റേത്. 1915 ഓഗസ്റ്റ് 15 നു പൊന്നാനിയില്‍ ജനിച്ച പി സി കുട്ടിക്കൃഷ്ണന്‍ സാഹിത്യത്തില്‍ ഉറൂബ് എന്ന പേരില്‍ സ്വയം ജ്ഞാനസ്‌നാനം ചെയ്യുകയായിരുന്നു. ഉറൂബ് എന്ന അറബി വാക്കിന് എന്നും യൗവ്വനമുള്ളവന്‍ എന്നാണര്‍ത്ഥം. തൂലികാനാമം അന്വര്‍ത്ഥമാക്കുന്ന രചനകളാണ് Malayalathinte Suvarnakathakal - Uroobഉറൂബിന്റേത്. Malayalathinte Suvarnakathakal - Uroobകഥാപാത്രങ്ങളും കാലവും കഴിഞ്ഞ നൂറ്റാണ്ടിലേതാണെങ്കിലും അവയ്ക്ക് ഏതു കാലത്തും സാംഗത്യം നഷ്ടപ്പെടുന്നില്ല. സുന്ദരികളും സുന്ദരന്‍മാരും, ഉമ്മാച്ചു, അണിയറ, മിണ്ടാപ്പെണ്ണ് തുടങ്ങിയ നോവലുകളും രാച്ചിയമ്മ പോലുള്ള അസാമാന്യ സൗഭഗമുള്ള കഥകളും ഉറൂബ് എഴുതി. മലയാളസിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ നീലക്കുയിലിന്റെ തിരക്കഥ രചിച്ചു. പത്രാധിപരായും പ്രക്ഷേപകനായുമൊക്കെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചു. 1979 ജൂലൈ 10 ന് അന്തരിച്ചു.
ലിങ്കില്‍ ക്ലിക് ചെയ്യുക
മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ (ഉറൂബ്)
https://greenbooksindia.com/uroob/malayalathinte-suvarnakathakal-Uroob-uroob

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles