പാബ്ലോ നെരൂദ
(12 ജൂലൈ 1904 – 23 സെപ്തംബര്‍ 1973)
I want
To do with you what spring does with the cherry trees
-Pablo Neruda (Twetny Love Poems and a Song of Despair)
എഴുത്തിന്റെ വേറിട്ട വഴികള്‍ വെട്ടിത്തെളിച്ച കവിയാണ് പാബ്ലോ നെരൂദ. വായനക്കാരെ പ്രചോദിപ്പിക്കുന്ന എഴുത്ത്. ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ ജനിച്ച നെരൂദ ലോകമെങ്ങുമുള്ള പ്രാദേശികഭാഷകളില്‍പ്പോലും സുപരിചിതനായത് വാക്കുകളുടെ മാസ്മരികത കൊണ്ടാണ്.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബല്‍ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും. കവി തന്റെ പത്തൊന്‍പതാമത്തെ വയസ്സില്‍ പൂര്‍ത്തിയാക്കിയ കവിതാസമാഹാരം. ലോകത്തിലെമ്പാടും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കവിതകളും ഇതുതന്നെ. സ്പാനിഷ് ഭാഷയില്‍ത്തന്നെ രണ്ടു കോടി കോപ്പികള്‍. മാനവികതയുടെ നിലനില്പിനുവേണ്ടി നിലകൊണ്ട നെരൂദ ചിലിയിലെ പട്ടാളഭരണത്തിന്റെ വാഴ്ചയില്‍ ദുരൂഹമായി മരിച്ചു
എന്നൊരു വിഷാദം കവിയുടെ ഓര്‍മ്മയെ കൂടുതല്‍ ധന്യമാക്കുന്നു. അതിതീക്ഷ്ണമായ പ്രണയഗീതങ്ങള്‍ മുതല്‍ വിപ്ലവഗാനങ്ങള്‍ വരെ എഴുതിയ നെരൂദയുടെ വാക്കുകള്‍ക്കായി വായനാലോകം എന്നും കാതോര്‍ത്തിരുന്നു. ഒരേ സമയം എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായിരുന്നു നെരൂദ. നയതന്ത്രപ്രതിനിധി എന്ന നിലയില്‍ ഇന്‍ഡ്യയിലും അദ്ദേഹം താമസിച്ചിട്ടുണ്ട്. നെരൂദയുടെ പല കൃതികളും മലയാളികള്‍ക്കു സുപരിചിതമാണ്. സച്ചിദാനനന്ദനും ബാലചന്ദ്രന്‍ ചുള്ളിക്കാടും അടക്കമുള്ള കവികള്‍ നെരൂദയെ പലവട്ടം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ലിങ്കില്‍ ക്ലിക് ചെയ്യുക
ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും (പാബ്ലോ നെരൂദ)
വിവര്‍ത്തനം: സച്ചിദാനന്ദന്‍
https://greenbooksindia.com/pablo-neruda/irupathu-pranayakavithakalum-oru-vishadageethavum-pablo-neruda