ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍
(15 ജൂലൈ 1933 – 2 ഏപ്രില്‍ 2014)
മഹാക്ഷേത്രങ്ങളുടെ കാണാപ്പുറങ്ങളില്‍ കഷ്ടപ്പെട്ടു ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരുടെ കഥകളാണ് ഉണ്ണിക്കൃഷ്ന്‍ പുതൂര്‍ കൂടുതലും എഴുതിയിട്ടുള്ളത്. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകള്‍ തന്നെയുണ്ട്, നിരവധി. ആനപ്പാപ്പാന്‍മാരും അടിച്ചുതളിക്കാരുമൊക്കെ കഥാപാത്രങ്ങളായി വരുന്ന കഥകളെഴുതി പുതൂര്‍ വേറിട്ടൊരു സാഹിത്യലോകം തന്നെ സൃഷ്ടിച്ചു.
സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന പ്രഗത്ഭ വ്യക്തികളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ കൃതി. പി. കുഞ്ഞിരാമന്‍നായര്‍, തകഴി, വൈക്കം മുഹമ്മദ് ബഷീര്‍, എന്‍.വി. കൃഷ്ണവാര്യര്‍, കാരൂര്‍, ആഞ്ഞം മാധവന്‍നമ്പൂതിരി, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, വൈദ്യമഠം തുടങ്ങിയവരോടൊപ്പം പുതൂര്‍ ചെലവഴിച്ച കാലഘട്ടത്തിന്റെ ചരിത്രസ്മൃതികള്‍ കൂടിയാണിത്.
29 കഥാസമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാസമാഹാരവും ജീവചരിത്രവും അനുസ്മരണവും ഉള്‍പ്പെടെ അന്‍പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്.
1933 ല്‍ പൊന്നാനി താലൂക്കിലെ എങ്ങണ്ടിയൂര്‍ ഗ്രാമത്തില്‍ ജനിച്ച പുതൂര്‍ ഉണ്ണിക്കൃഷ്ണന്‍ ഗുരുവായൂരിലാണ് വളര്‍ന്നത്. കവിതകളെഴുതിയാണ് അദ്ദേഹം സാഹിത്യജീവിതം തുടങ്ങിയത്. ആദ്യകവിതാസമാഹാരമായ കല്‍പ്പകപ്പൂമഴയ്ക്ക് വൈലോപ്പിള്ളി ശ്രീധരമേനോനാണ് അവതാരികയെഴുതിയത്.
ഒരുപാടു മനുഷ്യര്‍ നിത്യേന വന്നുപോകുന്ന, ലോക പരിച്ഛേദം തന്നെയായ പുണ്യനഗരിയാണ് ഗുരുവായൂര്‍. അവിടെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ ജീവിതമാണ് ഈ കഥകളിലെ പ്രമേയം. ദീര്‍ഘകാലം ഗുരുവായൂരില്‍ ചെലവഴിച്ച പുതൂരിന്റെ ഓര്‍മ്മകള്‍ ഈ താളുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.
പുതൂരിന്റെ പ്രസിദ്ധീകൃതമായ ആദ്യത്തെ കഥയുടെ പ്രമേയം ചങ്ങമ്പുഴയുടെ മരണവുമായി ബന്ധപ്പെട്ടതായിരുന്നു.
1957 ല്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1987 ല്‍ ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റിന്റെ വകുപ്പുമേധാവിയായാണ് വിരമിച്ചത്.
2014 ഏപ്രില്‍ 2 ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു.
ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്റെ ഗുരുവായൂര്‍ കഥകള്‍ (പുതൂര്‍ ഉണ്ണിക്കൃഷ്ണന്‍)
https://greenbooksindia.com/unnikrishnan-puthoor/ente-guruvayoor-kathakal-unnikrishnan-puthoor
ഓര്‍മ്മച്ചിന്തുകള്‍ (പുതൂര്‍ ഉണ്ണിക്കൃഷ്ണന്‍)
https://greenbooksindia.com/unnikrishnan-puthoor/ormachinthukal-unnikrishnan-puthoor