എം ടി വാസുദേവന്‍ നായര്‍
ഏതു നാട്ടിലെത്തിയാലും ഞാന്‍ സ്വപ്‌നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാന്‍ തന്നെയാണ്.
-എം ടി
കൈവച്ച മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച എഴുത്തുകാരനാണ് എം ടി. എഴുത്താണ് തന്റെ ജീവിത നിയോഗമെന്ന് നന്നേ ചെറുുപ്പത്തില്‍ത്തന്നെ എം ടി തിരിച്ചറിഞ്ഞിരുന്നു. നിളാനദിയുടെ തീരത്തുള്ള തന്റെ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം അതിഗഹനമായ ജീവിതദര്‍ശനങ്ങളുള്‍ച്ചേര്‍ന്ന കഥകള്‍ എഴുതി. നാലുകെട്ടുകളുടെ ഇരുട്ടില്‍ നിന്ന് കണ്ടെടുത്ത കഥാപാത്രങ്ങള്‍ക്കൊപ്പം മഹാഭാരതത്തിലും വടക്കന്‍ പാട്ടുകഥകളിലുമൊക്കെ നിന്ന് ജീവിതത്തുടിപ്പുള്ള കഥാസന്ദര്‍ഭങ്ങള്‍ കണ്ടെടുത്ത് അവതരിപ്പിച്ചു. നാലുകെട്ടും, കാലവും, മഞ്ഞും, അസുരവിത്തും, രണ്ടാമൂഴവുമൊക്കെ എം ടി യെ എല്ലാത്തരം വായനക്കാരുടെയും പ്രിയങ്കരനായ എഴുത്തുകാരനാക്കി മാറ്റി.
മുറപ്പെണ്ണ് എന്ന സിനിമയ്ക്കു തിരക്കഥ രചിച്ചുകൊണ്ട് ചലച്ചിത്ര പ്രവേശനം നടത്തിയ എം ടി യുടെ ആദ്യസംവിധാന സംരഭമായ നിര്‍മ്മാല്യം ഒരു ധീരമായ പരീക്ഷണമായിരുന്നു. പത്രാധിപരെന്ന നിലയില്‍ പില്‍ക്കാലത്ത് പ്രസിദ്ധരായി മാറിയ നിരവധി യുവ എഴുത്തുകാരെ അദ്ദേഹം മലയാളത്തിനു പരിചയപ്പെടുത്തി. 1995 ല്‍ ജ്ഞാനപീഠ പുരസ്‌കാരം നേടി.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് ജന്മദിനാശംസകള്‍.
ലിങ്കില്‍ ക്ലിക് ചെയ്യുക
മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ (എം ടി വാസുദേവന്‍ നായര്‍)
https://greenbooksindia.com/m-t-vasudevan-nair/malayalathinte-suvarnakathakal-m-t-vasudevan-nair-vasudevan-nair