Friday, September 20, 2024

മയക്കോവ്‌സ്‌കി: വിപ്ലവത്തെ മഹോത്സവമാക്കിയ കവി

വ്ളാഡിമിര്‍ മയക്കോവ്‌സ്‌കി
19 ജൂലൈ 1893 – 14 ഏപ്രില്‍ 1930

Gentle souls!
You play your love on the violin.
The crude ones play it on the drums violently.
But can you turn yourselves inside out, like me
And become just two lips entirely?
― Vladimir Mayakovsky

Vladimir Mayakovsky - Wikipediaറഷ്യന്‍ കവിയും രാഷ്ട്രീയപ്രവര്‍ത്തകനും ചലച്ചിത്രനടനുമായിരുന്നു വ്ളാഡിമിര്‍ മയക്കോവ്‌സ്‌കി. കവിതയുടെ ശില്പഘടനയില്‍ മയക്കോവ്‌സ്‌കി നടത്തിയ പരീക്ഷണങ്ങള്‍ റഷ്യയിലെ മാത്രമല്ല, ലോകമെങ്ങുമുള്ള കവികളെ ആഴത്തില്‍ സ്വാധീനിച്ചു. യുവാക്കള്‍ക്കിടയില്‍ വലിയൊരു ആരാധകവൃന്ദമുണ്ടായിരുന്നു മയക്കോവ്‌സ്‌കിക്ക്.
ഊര്‍ജ്ജസ്വലമായ സാഹിത്യ ജീവിതത്തിനിടെ നേരിട്ട പ്രണയഭംഗങ്ങള്‍ മയക്കോവ്‌സ്‌കിയെ ഉലച്ചു. പോരാത്തതിന് സോവിയറ്റ് യൂണിയനില്‍ ഉരുത്തിരിഞ്ഞ പുതിയ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി. തികച്ചും പരിത്യക്തനായിത്തീര്‍ന്ന മയക്കോവ്‌സ്‌കി 1930 ഏപ്രില്‍ 14 ന് മയക്കോവ്‌സ്‌കി ആത്മഹത്യയില്‍ അഭയം തേടി.Mayakovskiyute Kamukimar
വിപ്ലവത്തെ മഹോത്സവമായി ആഘോഷിച്ച മയക്കോവിസ്‌ക്കി ഹൃദയത്തിന്റെ അടിത്തട്ടില്‍ ആഴമേറിയ സന്ദേഹങ്ങളും ഭീതിയും ഒളിപ്പിച്ചു വെച്ചിരുന്നു. ബാഹ്യവും ആഭ്യന്തരവുമായ സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് ആടിയുലഞ്ഞ മയക്കോവിസ്‌കിയുടെ വ്യക്തിത്വം ശൈഥില്യത്തിലേയ്ക്കു നീങ്ങിയ നാളുകളുടെ കഥ ദ്ദേഹത്തിന്റെ ജീവിതവുമായി അടുത്തു ബന്ധമുണ്ടായിരുന്ന നാലു സ്ത്രീകളുടെ ഏറ്റുപറച്ചിലിലൂടെ ചുരുളഴിയുന്നു.

മയക്കോവ്‌സ്‌കിയുടെ ജീവിതത്തെ ആസ്പദമാക്കി അമേരിക്കന്‍ നോവലിസ്റ്റ് റോബര്‍ട്ട് ലിറ്റല്‍ രചിച്ച പുസ്തകമാണ് ദി മയക്കോവ്‌സ്‌കി ടേപ്‌സ് (മയക്കോവ്‌സ്‌കിയുടെ കാമുകിമാര്‍). മയക്കോവ്‌സ്‌കിയുമായി ബന്ധമുണ്ടായിരുന്ന നാലു സ്ത്രീകളുടെ ഓര്‍മ്മകളിലൂടെയാണ് ലിറ്റല്‍ കഥ പറയുന്നത്. 1953 മാര്‍ച്ചു മാസത്തില്‍ മോസ്‌കോവിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഈ സ്ത്രീകള്‍ ഒത്തുചേര്‍ന്നു. ഒരു ചരിത്രപുരുഷന്റെ പരിവേഷമാര്‍ജ്ജിച്ചു കഴിഞ്ഞിരുന്ന മയക്കോവ്‌സ്‌കിയുടെ സങ്കീര്‍ണ്ണമായ ജീവിതകാലം അവരുടെ ഓര്‍മ്മകളിലൂടെ ചുരുളഴിയുകയായി. അതോടൊപ്പം അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിലെ സോവിയറ്റ് രാഷ്ട്രീയ പശ്ചാത്തലവും വായനക്കാര്‍ക്കു മുന്നില്‍ തെളിയുന്നു.
ലിങ്കില്‍ ക്ലിക് ചെയ്യുക
മയക്കോവ്‌സ്‌കിയുടെ കാമുകിമാര്‍ (റോബര്‍ട്ട് ലിറ്റല്‍)
https://greenbooksindia.com/world-classics/mayakovskiyute-kamukimar-robert-littel

 

 

 

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles