Monday, September 16, 2024

ടോള്‍സ്‌റ്റോയ്: ദാര്‍ശനികവ്യഥയുടെ കഥാകാരന്‍

ലിയോ ടോള്‍സ്‌റ്റോയ്
(9 September 1828-20 November 1910)

All happy families are alike; each unhappy family is unhappy in its own way.
Leo Tolstoy (Anna Karenina)

ജീവിതത്തിന്റെ അര്‍ത്ഥം തേടിയുള്ള യാത്രകളാണ് ലിയോ ടോള്‍സ്്‌റ്റോയിയുടെ കൃതികള്‍. മനുഷ്യമനസ്സിനെക്കുറിച്ചുള്ള ഗാഢമായ
അന്വേഷണങ്ങളാണവ. അന്ന കരേനിന എന്ന നോവലിലെ ആദ്യവാക്യം – All happy families are alike; each unhappy family is unhappy in its own way- മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള വലിയൊരു നിരീക്ഷണമാണ്.Annakarenina പ്രണയസാഫല്യത്തിനായി ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് ഒരു സ്വപ്‌നലോകത്തു ജീവിക്കുന്ന അന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകന്ന് മാനസിക വിഭ്രാന്തിയിലെത്തുന്നു. നുണകളുടെ ലോകത്തു ജീവിച്ചു മടുത്ത അന്ന ഒടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. അന്ന കരേനിന എഴുതിക്കഴിഞ്ഞതിനു ശേഷം ടോള്‍സ്‌റ്റോയ് അഗാധമായ അസ്തിത്വവ്യഥയിലേയ്ക്ക് കൂപ്പുകുത്തി. അത്രമേല്‍ തീക്ഷ്ണമായാണ് അദ്ദേഹം ആ നോവലിലെ കഥാപാത്രങ്ങളെ ആവിഷ്‌കരിച്ചത്.
നിസ്സാരകാര്യങ്ങളില്‍ വ്യാപരിച്ച് ജീവിതം വ്യര്‍ത്ഥമാക്കിയെന്ന് മരണത്തോടടുക്കുന്ന ഒരാള്‍ തിരിച്ചറിയുന്നതിനെക്കുറിച്ചാണ് ഇവാന്‍ ഇലിയിച്ചിന്റെ മരണം
എന്ന നോവെല്ലയില്‍ ടോള്‍സ്‌റ്റോയ് പറയുന്നത്.

ഐതിഹാസികമാനങ്ങളുള്ള യുദ്ധവും സമാധാനവും എന്ന നോവല്‍ ലോകസാഹിത്യത്തില്‍ ടോള്‍സ്‌റ്റോയിയെ അനശ്വരനാക്കി. റിസറക്ഷന്‍, ചൈല്‍ഡ്ഹുഡ്, ബോയ്ഹുഡ്, യൂത്ത്, ഫാമിലി ഹാപ്പിനെസ്, ദി ക്രൂയിറ്റ്‌സര്‍ സൊണാറ്റ തുടങ്ങി നിരവധി കൃതികള്‍ ടോള്‍സ്‌റ്റോയിയുടേതായുണ്ട്.ഒരാള്‍ക്ക് എത്ര ഭൂമി വേണം എന്നൊരു കഥ ടോള്‍സ്‌റ്റോയ് എഴുതിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത്രയും ഭൂമി അളന്നെടുക്കാമെന്ന് ഒരു ഭരണാധികാരി ഉത്തരവിടുന്നു. ഒരു ദിവസം കൊണ്ട് എത്ര ദൂരം ഓടിയെത്താമോ അത്രയും ഭൂമി Uthkrishta kathakalസ്വന്തമാക്കാം എന്നായിരുന്നു വ്യവസ്ഥ. അത്യാഗ്രഹിയായ ഒരാള്‍ കിട്ടാവുന്നത്ര ഭൂമി സ്വന്തമാക്കാന്‍ ഓട്ടം തുടങ്ങി. വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ പോലും കൂട്ടാക്കാതെ ഓടിയ ആ മനുഷ്യന്‍ ഒടുവില്‍ തളര്‍ന്നു വീണു മരിച്ചു. ഓടിയോടി സ്വന്തമാക്കിയ ഭൂമി അയാള്‍ക്ക് ഉപകാരപ്പെട്ടില്ല. അയാളുടെ മൃതദേഹം മറവു ചെയ്യാന്‍ വെറും ആറടി മണ്ണ് മതിയായിരുന്നു.
അന്ന കരേനിനയിലെ കഥാപാത്രങ്ങളെപ്പോലെ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ ടോള്‍സ്‌റ്റോയിയെയും വേട്ടയാടിയിരുന്നു.
1910 നവംബര്‍ 20 ന് അസ്റ്റാപോവോ എന്ന സ്ഥലത്തുള്ള ഒരു റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ടോള്‍സ്‌റ്റോയ് അന്തരിച്ചു.

ലിങ്കില്‍ ക്ലിക് ചെയ്യുക

അന്ന കരേനിന
https://greenbooksindia.com/annakarenina-leo-tolstoy
യുദ്ധവും സമാധാനവും
https://greenbooksindia.com/leo-tolstoy%20/yudhavum-samadanavum-leo-tolstoy-leo-tolstoy
ഇവാന്‍ ഇലിയിച്ചിന്റെ മരണം
https://greenbooksindia.com/ivan-illiyichinte-maranam-leo-tolstoy
ക്രൂയിറ്റ്‌സര്‍ സൊണാറ്റ
https://greenbooksindia.com/kreutzer-sonata-leo-tolstoy?search=leo%20tolstoy&category_id=0
രണ്ടു ഹുസ്സാറുകള്‍
https://greenbooksindia.com/randu-hussarukal-leo-tolstoy

ഉല്‍കൃഷ്ട കഥകള്‍: ലിയോ ടോള്‍സ്‌റ്റോയ്‌
https://greenbooksindia.com/uthkrishta-kathakal-leo-tolstoy?search=leo%20tolstoy&category_id=0

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles