കാല്പനികതയും പ്രണയവും വിരഹവും രതിയും പ്രവാസദുഃഖവും കെട്ടുപിണഞ്ഞുകിടക്കുന്ന വലിയൊരു കഥാപ്രപഞ്ചം സൃഷ്ടിച്ച എം മുകുന്ദന്‍ പലപ്പോഴും അസ്തിത്വചിന്തയുടെ ദാര്‍ശനികവ്യഥയിലേയ്ക്കും തീവ്രരാഷ്ട്രീയത്തിന്റെ ഉഷ്ണമേഖലകളിലേയ്ക്കും സഞ്ചരിക്കാറുണ്ട്.
മലയാളസാഹിത്യത്തിലെ ക്ലാസിക് കൃതികളിലൊന്നായ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലില്‍ മുകുന്ദന്‍ വളരെ ലളിതമായ ഭാഷയില്‍ സവിശേഷ സാഹചര്യങ്ങളുള്ള തന്റെ ജന്മനാടിനെ സജീവമായി ആവിഷ്‌കരിച്ചിട്ടുണ്ട്.
കണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദൻ ഹൃദയസ്പർശിയായ കഥകളാക്കി. മയ്യഴിയിൽ നിന്ന് ഡൽഹി വഴി എഴുത്തിൻ്റെ ലോകത്തെത്തിയ മുകുന്ദൻ ലോകസാഹിത്യത്തെയും ഹൃദയത്തോടു ചേർത്തുനിർത്തി. ചിന്തയുടെയും പ്രത്യയ ശാസ്ത്രത്തിൻ്റെയും തുടിപ്പുകൾ കഥകളിൽ ആവാഹിച്ചെടുത്തു. സമകാലീന ചരിത്രത്തിൻ്റെ ആത്മാവുപോലെ മുകുന്ദൻ എഴുതിക്കൊണ്ടിരിക്കുന്നു.
ദൈവത്തിന്റെ വികൃതികള്‍ എന്ന നോവലില്‍ കുറച്ചുകൂടി വ്യതിരിക്തമായ ശൈലിയില്‍ മയ്യഴിയിലെ ചില കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിക്കുന്നു. ലളിതമായ ഭാഷ കൊണ്ട് സൃഷ്ടിക്കുന്ന അനുപമമായ കാവ്യാത്മകതയാണ് മുകുന്ദന്റെ കൃതികളുടെ മുഖമുദ്ര. ഈ ലാളിത്യം മുകുന്ദനെ മലയാളത്തിലെ ഏറ്റവും ജനപ്രിയരായ എഴുത്തുകാരിലൊരാളായി നിലനിര്‍ത്തുന്നു.
കേശവന്റെ വിലാപങ്ങള്‍, ആവിലായിലെ സൂര്യോദയം, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, രാവും പകലും, ആകാശത്തിനു ചുവട്ടില്‍, ആദിത്യനും രാധയും മറ്റു ചിലരും, ഒരു ദളിത് യുവതിയുടെ കദനകഥ, സാവിത്രിയുടെ അരഞ്ഞാണം, ഡല്‍ഹി, കിളി വന്നു വിളിച്ചപ്പോള്‍, ദല്‍ഹി ഗാഥകള്‍, കുട നന്നാക്കുന്ന ചോയി തുടങ്ങിയ നോവലുകളും നിരവധി ചെറുകഥാസമാഹാരങ്ങളും മുകുന്ദന്റേതായുണ്ട്. എന്താണ് ആധുനികത എന്ന പഠനഗ്രന്ഥവും പ്രസിദ്ധീകരിച്ചു.
ലിങ്കില്‍ ക്ലിക് ചെയ്യുക
മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍: എം മുകുന്ദന്‍
https://greenbooksindia.com/m-mukundan/malayalathinte-suvarnna-kadakal-m-mukundan-mukundan
കടലിനെ സ്‌നേഹിച്ച കുട്ടി: എം മുകുന്ദന്‍
https://greenbooksindia.com/kadaline-snehicha-kutty-mukundan