നമ്മുടെ നാടിൻ്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ മാനുഷികപ്രതിസന്ധിയായിരുന്നു സ്വാതന്ത്ര്യലബ്ധിയോടൊപ്പം നടന്ന ഇന്‍ഡ്യാ വിഭജനം. കാലത്തിന് സുഖപ്പെടുത്താനാകാത്ത മുറിവായി അത് ചരിത്രത്തിൽ ഒരു വേദനയായി അവശേഷിക്കുന്നു. ആ ഇരുണ്ട കാലം വിതച്ച പകയുടെയും പ്രതികാരത്തിൻ്റെയും വിഷവിത്തുകള്‍ വളര്‍ന്ന് തലമുറകളിലേയ്ക്ക് വേരുകളാഴ്ത്തി. സംസ്‌കാരഹീനമായ ഏതോ പ്രാകൃതയുഗത്തിലെന്നവണ്ണം മനുഷ്യര്‍ പരസ്പരം കടിച്ചുകീറിക്കൊന്നിരുന്ന ആ ദുരിതവര്‍ഷങ്ങളുടെ യഥാതഥ ചിത്രീകരണമാണ് യശ് പാലിൻ്റെ നിറം പിടിപ്പിച്ച നുണകള്‍ എന്ന നോവല്‍.
തീക്ഷ്ണമായ വൈയക്തികാനുഭവങ്ങളുടെ ഇഴയടുപ്പം ഈ കൃതിയെ കാലാതിവര്‍ത്തിയാക്കുന്നു. അധികാരമോഹികളായ ഭരണാധിപരുടെ മദ മോഹ മാത്സര്യങ്ങള്‍ക്കിടയില്‍പ്പെട്ട് സ്വത്തും ബന്ധങ്ങളും മനസ്സും ശരീരവും അഭിമാനവുമെല്ലാം നഷ്ടപ്പെട്ട നിരപരാധികളുടെ നിരന്തര ജീവിത സമരത്തിൻ്റെയും
അതിജീവനത്തിൻ്റെയും കഥ ചോര പൊടിയുന്ന ഭാഷാതീക്ഷ്ണതയോടെ
രേഖപ്പെടുത്തിയ നോവല്‍. ഓരോ ഭാരതീയനും വായിച്ചിരിക്കേണ്ട പുസ്തകം.
ലിങ്കില്‍ ക്ലിക് ചെയ്യുക
നിറം പിടിപ്പിച്ച നുണകള്‍
https://greenbookslive.com/?p=3578&preview=true
കൊടുങ്കാറ്റടിച്ച നാളുകള്‍
https://greenbooksindia.com/yashpal/kodumkattadicha-nalukal-yashpal
കൊലക്കയറിൻ്റെ കുരുക്കു വരെ
https://greenbooksindia.com/kolakkayarinte-kurukkuvare-yashpal
ചിലന്തിവല
https://greenbooksindia.com/chilanthivala-yashpal
രാജ്യദ്രോഹി
https://greenbooksindia.com/rajyadrohi-yashpal