ലോകത്തിലെ ആദ്യ ബഹിരകാശ സഞ്ചാരിയാണ് യൂറി ഗഗാറിന്‍. 1934 മാര്‍ച്ച് ഒന്‍പതിനാണ് അദ്ദേഹം ജനിച്ചത്. ഇന്ന് ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടക്കുന്ന ബഹിരാകാശ ശാസ്ത്ര രംഗത്തെ മനുഷ്യന്‍റെ ആദ്യ കാല്‍വയ്പ്പ് ആയിരുന്നു സോവിയറ്റ് യൂണിയന്‍റെ 1961 ലെ യൂറി ഗഗാറിന്‍റെ ബഹിരാകാശ യാത്ര. മദ്ധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ച് രാജ്യത്തിന്‍റെ മാത്രമല്ല ലോകത്തിന്‍റെ തന്നെ അഭിമാനമായി മാറി ഗഗാറിന്‍.