എസ്. രമേശന്‍ നായര്‍
(3 May 1948-18 June 2021)
കവി, ഗാനരചയിതാവ്, പത്രപ്രവര്‍ത്തകന്‍, നാടകകൃത്ത്, വിവര്‍ത്തകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എസ് രമേശൻ നായർക്ക് പ്രണാമം.
1948 മെയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരം ദേശത്ത് ജനിച്ച രമേശൻ നായർ, നാഗര്‍കോവില്‍ സൗത്ത് ട്രാവന്‍കൂര്‍ ഹിന്ദു കോളേജിലും പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1973 മുതല്‍ 1975 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. 1975 മുതല്‍ ആകാശവാണിയില്‍. 1995ല്‍ സ്വയം വിരമിച്ചു.
കന്നിപ്പൂക്കള്‍, പാമ്പാട്ടി, ഹൃദയവീണ, സൂര്യഹൃദയം, ഭാഗപത്രം, 101 ശ്രീകൃഷ്ണഗാനങ്ങള്‍ (കവിത), ആള്‍രൂപം (ഏകാങ്ക നാടകങ്ങൾ), ശിവശതകം, ഗുരുവായൂരപ്പ ശതകം (ഖണ്ഡകാവ്യം), ശതാഭിഷേകം (റേഡിയോ നാടകം), പഞ്ചാമൃതം (കുട്ടിക്കവിതകള്‍), തിരുക്കുറല്‍, സുബ്രഹ്മണ്യഭാരതിയുടെ കവിതകള്‍, ഇളയരാജയുടെ സംഗീതക്കനവുകള്‍ (വിവര്‍ത്തനം) എന്നിവ പ്രധാന കൃതികൾ.
ജനപ്രിയങ്ങളായി മാറിയ നിരവധി ചലച്ചിത്ര ഗാനങ്ങളും ഭക്തിഗാനങ്ങളും രമേശൻ നായരുടേതായിട്ടുണ്ട്.
നമ്പൂതിരി സമുദായത്തിൻ്റെ വെളിച്ചത്തിലേയ്ക്കുള്ള ഉണർവിനിടയിൽ കടന്നുപോകേണ്ടി വന്ന തിക്ത യാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കുന്ന എസ്. രമേശൻ നായരുടെ പ്രശസ്തമായ കവിതയാണ് ജന്മപുരാണം. ജീവിതാനുഭവങ്ങളെ ദാർശനികമായ അകക്കണ്ണോടെ കാണുകയും ദേശീയതയും വിപ്ലവവും വിമർശനവിധേയമാക്കുകയും ചെയ്യുന്ന കവിതയാണിത്. തൻ്റെ മകൾക്ക് മറ്റാരിലോ പിറന്ന കൈക്കുഞ്ഞിനെ നെഞ്ചിലേറ്റിക്കൊണ്ട് ഒരു പുതുജീവിതത്തെ വരിക്കാനൊരുങ്ങുകയാണ് ഇതിലെ മുത്തച്ഛൻ. കാലഘട്ടത്തിൻ്റെ സ്മാർത്തവിചാരമെന്ന് മുമ്പ് വിശേഷിക്കപ്പെട്ട ഈ കാവ്യം ഇപ്പോഴും പ്രസക്തമായിരിക്കുന്നു.
പുത്തേഴന്‍ അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, കേരളപാണിനി പുരസ്‌കാരം, വെണ്മണി അവാര്‍ഡ്, പൂന്താനം സ്മാരക അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, ജന്മാഷ്ടമി പുരസ്‌കാരം, മഹാകവി വെണ്ണിക്കുളം അവാര്‍ഡ്, രേവതി പട്ടത്താനം കൃഷ്ണഗീതി പുരസ്‌കാരം, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടി. 2021 ജൂൺ 18 ന് എറണാകുളത്തു വച്ച് അന്തരിച്ചു.
എസ് രമേശൻ നായരുടെ കൃതികൾ ഗ്രീൻ ബുക്സിൽ നിന്ന്
ജന്മപുരാണം (എസ് രമേശൻ നായർ)
https://greenbooksindia.com/s-ramesan-nair/janmapuranam-s-ramesan-nair-ramesan-nair
സ്വാതിമേഘം (എസ് രമേശൻ നായർ)
https://greenbooksindia.com/s-ramesan-nair/swathimegham-ramesan-nair