Saturday, July 27, 2024

ശ്രീനാരായണ ഗുരു: വിപ്ലവകാരിയായ സന്യാസി

ശ്രീനാരായണ ഗുരു
(20 August 1856 – 20 September 1928)

 

ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത് ജാതിവിവേചനവും തൊട്ടുകൂടായ്മയുമടക്കമുള്ള പ്രാകൃത സാമൂഹ്യവ്യവസ്ഥകള്‍ നിലനിന്നിരുന്ന കേരളത്തെയാണ്.
Daivadasakamജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളി മനുഷ്യവിരുദ്ധതയുടെ വിഷവിത്തുകള്‍ വാരിയെറിഞ്ഞുകൊണ്ടിരുന്ന കേരളത്തെ സമത്വബോധത്തിലേയ്ക്കുണര്‍ത്തിയ യുഗപ്രഭാവനാണ് ശ്രീനാരായണ ഗുരു. പ്രാകൃതചിന്തകളുടെ ഇരുട്ടില്‍പ്പെട്ട കേരളസമൂഹത്തെ ജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കാനുള്ള യുക്തിബോധം ഗുരുവിനുണ്ടായിരുന്നു. ആശ്രമത്തില്‍ ധ്യാനത്തിലിരിക്കുകയും ആരാധകരുടെ പരിലാളനകളേറ്റു വാങ്ങുകയും ചെയ്യുക മാതമല്ല സന്യാസിയുടെ ധര്‍മ്മമെന്ന് ഗുരു തിരിച്ചറിഞ്ഞു.The Meeting between Mahatma Gandhi and Sree Narayana Guru |
In the footsteps of saints, poets and reformers - The Hinduഅദ്ദേഹം സാധാരണക്കാര്‍ക്കിടയിലേയ്ക്കിറങ്ങിച്ചെന്നു. വിപ്ലവകാരിയായ സന്യാസിയായി. ദൈവസങ്കല്പത്തെത്തന്നെ പൊളിച്ചെഴുതുന്ന പ്രവര്‍ത്തനങ്ങളായിരുന്നു ഗുരുവിന്റേത്. സാമൂഹ്യപരിഷ്‌കര്‍ത്താവു മാത്രമായിരുന്നില്ല, കവിയും ദാര്‍ശനികനും കൂടിയായിരുന്നു ഗുരു. കുമാരനാശാന്‍ അടക്കം പലരേയും സ്വാധീനിച്ച, കാവ്യഭംഗിയും ദാര്‍ശനിക ഗാംഭീര്യവുമുള്ള വരികള്‍ ഗുരു എഴുതിയിട്ടുണ്ട്.
Athmopadesasatakamആത്മോപദേശ ശതകവും ദൈവദശകവുമടക്കമുള്ള കൃതികളില്‍ ശ്രീനാരായണ ഗുരു മാനവികതയിലൂന്നിയ ആത്മീയ ദര്‍ശനങ്ങള്‍ സുവ്യക്തമായി വിളംബരം ചെയ്യുന്നു.
ഗുരുദേവനടക്കമുള്ള മനുഷ്യസ്‌നേഹികള്‍ ഉഴുതു മറിച്ചിട്ട മണ്ണിലാണ് കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വന്നത്. ഈ നൂറ്റാണ്ടിലെത്തുമ്പോഴേയ്ക്ക് കേരളത്തിന്റെ സാമൂഹ്യജീവിതം വീണ്ടും പിറകോട്ടു പോകുകയാണ്. അതുകൊണ്ടുതന്നെ ഗുരുവിന്റെ ദര്‍ശനങ്ങള്‍ കൂടുതല്‍ പ്രസക്തമാകുകയാണ്.

ലിങ്കില്‍ ക്ലിക് ചെയ്യുക

ദൈവദശകം
എം കെ സാനുവിന്റെ വ്യാഖ്യാനം
https://greenbooksindia.com/daivadasakam-sree-narayana-guru?search=Sree%20Narayana%20guru&category_id=0
ആത്മോപദേശശതകം: കൃതിയും വ്യാഖ്യാനവും
ദാമോദരന്‍ നാരായണ പ്രസാദ്, ലീലാമ്മ പ്രസാദ്
https://greenbooksindia.com/aathmopadesasathakam-sreenarayanaguru-sreenarayanaguru?search=Sree%20Narayana%20guru&category_id=0
ആത്മോപദേശ ശതകം
അനുവര്‍ത്തനം: കെ ജയകുമാര്‍
https://greenbooksindia.com/athmopadesasatakam-sree-narayana-guru

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles